വാര്‍ത്തകളും വിവരങ്ങളും

🌐 തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026

തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2026 നവംബര്‍ 12 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്കു മുൻപായി keralotsavam.com എന്ന പോര്‍ട്ടലില്‍ ആധാര്‍ കാര്‍ഡ്, ഫോട്ടോ, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

15 വയസ്സ് പൂര്‍ത്തിയായവരും 40 വയസ്സ് കഴിയാത്തവരുമായ യുവജനങ്ങള്‍ക്കാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഫോട്ടോ നിർബന്ധമായും അപ്‌ലോഡ് ചെയ്യേണ്ടതാണ്.

വിശദമായ വിവരങ്ങള്‍ തിരുവാര്‍പ്പ് പഞ്ചായത്ത് ഓഫീസ് മുഖേന ലഭിക്കും.
📞 ഫോണ്‍: 0481 2382266

കായിക പ്രതിഭകൾക്ക് തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിന്റെ എല്ലാവിധ ആശംസകളും!